കൊച്ചി: സ്വകാര്യ മാർക്കറ്റിങ് കമ്പനിയായ ഹിന്ദുസ്ഥാൻ പവർലിഗ്സിൽ നടന്നത് തൊഴിൽ പീഡനമല്ലെന്നു ദൃശ്യങ്ങളിലുള്ള യുവാക്കൾ. ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ടു മുട്ടുകുത്തിച്ചു നടത്തിയത് തൊഴിൽ പീഡനമല്ല പകരം സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമാണ്. വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തെ തൊഴിൽ പീഡനമായി ചിത്രീകരിച്ചെന്നാണ് തൊഴിൽ വകുപ്പ് കരുതുന്നത്. അതേസമയം മറച്ചുള്ള തെളിവുകളും തൊഴിൽ വകുപ്പ് പരിശോധിക്കുകയാണ്.
ജനറൽ മാനേജരായ ഉബൈലും മാനേജർ മാനാഫും തമ്മിൽ വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. ഉബൈൽ ലീവിന് പോയ സമയത്താണ് വീഡിയോ എടുത്തത്. അന്ന് മനേകരായിരുന്ന മനാഫ് ആണ് ഇതിന് പിന്നിൽ. മനാഫ് പറഞ്ഞപോലെയാണ് ഞാൻ ബെൽറ്റ് പിടിച്ചത്. വീഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും മനാഫ് ആണ്. വീഡിയോ എടുത്തത് ഉബൈലിനോട് റിപ്പോർട്ട് ചെയ്തതോടെ മനാഫ് വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു.
തുടർന്ന് ഉബൈലും മനാഫും തമ്മിൽ തർക്കമായി. വീഡിയോ ചിത്രീകരിച്ചതിനാൽ മനാഫിനെ കമ്പനിയിൽ നിന്ന് പുറത്താക്കി. ഞങ്ങൾ ഒരിക്കലും തൊഴിൽ പീഡനത്തിന് ഇരകളായിട്ടിലിനും കമ്പനി പൂട്ടിക്കാനാണ് വീഡിയോ ചിത്രീകരിച്ചതും പുറത്തു വിട്ടതും. സംഭവത്തിൽ മനാഫിനെതിരെ പരാതി നൽകുമെന്നും യുവാക്കൾ പറഞ്ഞു.