ചെന്നൈ: ചവിട്ടിയില്‍ തന്റെ ചിതം പതിപ്പിച്ച് ചവിട്ടി തേക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. എതിരാളികള്‍ തന്റെ ചിത്രം ചവിട്ടിത്തേക്കുന്നതുകണ്ട് ആരും വിഷമിക്കേണ്ട, അവരുടെ മനസ്സ് വൃത്തിയാക്കാന്‍ നമുക്കു കഴിയില്ലെന്നും കാലെങ്കിലും വൃത്തിയായിക്കോട്ടേയെന്നുമാണ് ഉദയനിധി പ്രതികരിച്ചത്.
തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ചാണ് ഉദയനിധി രൂക്ഷ പ്രതികരണം നടത്തിയത്. ആന്ധ്രയിലെ ഒരു ക്ഷേത്രത്തിന്റെ പടിയില്‍ ഉദയനിധി സ്റ്റാലിന്റെ ചിത്രംവരച്ച ചവിട്ടിയില്‍ ദര്‍ശനത്തിന് വരുന്നവരും തിരികെ പോകുന്നവരുമെല്ലാം കാല് ചവിട്ടി വൃത്തിയാക്കിയാണ് പോകുന്നത്.
ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഡിഎംകെയുടെ കരുത്തനായ നേതാവായ ഉദയനിധി സ്റ്റാലിന് തമിഴ്നാട് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റത് ബിജെപിയെ ചൊടിപ്പിച്ചിരുന്നു.