മുംബൈ: മോഷണ ശ്രമത്തിനിടെ ആക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെ ബിജെപി മന്ത്രി നിതേഷ് റാണെ. താരത്തിന്റെ ബാന്ദ്രയിലെ വീട്ടില്‍ നടന്നത് അക്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് നിതേഷ് റാണെയുടെ പ്രസ്താവന. ബംഗ്ലാദേശികൾക്കൊപ്പം ചേര്‍ന്ന് സെയ്ഫ് നടത്തിയ നാടകമാകാമെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നടന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്നത് ശരിക്കും കത്തിയാണോ അതോ അഭിനയമായിരുന്നോ? ഇത്ര വലിയ കുത്തേറ്റയാള്‍ക്ക് എങ്ങനെയാണ് വളരെ പെട്ടെന്ന് ആശുപത്രി വിടാന്‍ കഴിയുകയെന്ന് നിതേഷ് റാണെ ചോദിക്കുന്നു. ഹിന്ദു സമുദായത്തിലെ ഒരു നടന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രതിപക്ഷം മൗനം പാലിക്കുമെന്നും റാണെ തുറന്നടിച്ചു.