ന്യൂഡൽഹി: ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറിന്റെയും മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെയും വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് റാണ അയ്യൂബ് അറിയിച്ചത്.
ഒ.ടി.പി ആവശ്യപ്പെട്ടുകൊണ്ട് തന്റെ സുഹൃത്തിന്റെ നമ്പറിൽ നിന്ന് മെസ്സേജ് വന്നെന്നും, ഇത് നൽകിയതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. സൈബർ ക്രൈം സെല്ലിൽ പരാതി നൽകിയതായും റാണ അറിയിച്ചു.സംഘ്പരിവാർ ഫാഷിസത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുന്നവരാണ് സ്വര ഭാസ്കറും റാണ അയ്യൂബും.
ഉമർ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ളവർക്ക് ജാമ്യം നൽകാത്തതിനെതിരെ കഴിഞ്ഞ ദിവസം സ്വര ഭാസ്കർ രംഗത്തുവന്നിരുന്നു. ഒരു മുസ്ലിമിനെ എളുപ്പം തീവ്രവാദിയായി മുദ്രകുത്താമെന്നും, താൻ ഒരു ഹിന്ദുവിന്റെ മകളായതിനാൽ അത് എളുപ്പമായിരുന്നില്ലെന്നുമായിരുന്നു സ്വരയുടെ വാക്കുകൾ.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.