പുതുവത്സരം പ്രമാണിച്ച് പുത്തൻ അപ്ഡേറ്റുകളുമായി വാട്സ്ആപ്പ്. ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ ഫീച്ചറുകള്‍ 2025 ഓടെ അവതരിപ്പിക്കും. പുതുവത്സരാശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും പുതിയ അപ്ഡേറ്റിനൊപ്പം ലഭിക്കും .
പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ തീമോടെ വാട്സ്ആപ്പില്‍ വീഡിയോ കോളുകള്‍ വിളിക്കാനാകും. മറ്റ് വിശേഷ ദിവസങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ ബാക്ക്ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ഇഫക്ടുകളും വാട്സ്ആപ്പില്‍ ലഭ്യമാകും. ഇത് ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തും