കൊച്ചി: നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സുരേഷ്കുമാർ. എമ്പുരാന്റെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാർ പ്രതികരണം നടത്തിയതിനെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ അതിരൂക്ഷ ഭാഷയിലാണ് സുരേഷ് കുമാർ പ്രതികരിച്ചിരിക്കുന്നത്. സിനിമയുടെ ബജറ്റിനെ കുറിച്ച് പറഞ്ഞത് ബന്ധപ്പെട്ടവർ അറിയിച്ച കാര്യമാണ്. അത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവുമെന്നും ജി സുരേഷ് കുമാർ പറഞ്ഞു.
സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാം. ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ച ആളാണ് താൻ. ഞാൻ ഒരു മണ്ടൻ അല്ല. തമാശ കളിയ്ക്കാൻ അല്ല സംഘടനയെന്നും ആൻ്റണി പറഞ്ഞു.
എമ്പുരാന്റെ ബജറ്റിനെക്കുറിച്ചും സുരേഷ് കുമാര്‍ വിമര്‍ശനസ്വരത്തോടെ സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് ഫെയ്സ്ബുക്ക് കുറിപ്പുമായി ആന്റണി എത്തിയത്. പിന്നാലെ ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് സുകുമാരന്‍ രംഗത്തെത്തി. ഫേസ്ബുക്കില്‍ ആന്റണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.