പാലക്കാട്: കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് വിടാനൊരുങ്ങുന്നു വാര്‍ത്തകള്‍ക്ക് പിന്നാലെ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രമാണ് ഷാനിബ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11.45 ഓടെ ഷാനിഖ് സിപിഐഎമ്മില്‍ ചേരുമെന്നാണ് സ്ഥിരീകരിച്ച വിവരം.
പാര്‍ട്ടി വിടാനൊരുങ്ങുന്നതിനിടെ ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഷാനിഖിന്റെ ഈ പ്രവ്യത്തിയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്. പാലക്കാട്ടെ നിഷ്കളങ്കരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒറ്റിക്കൊടുക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് മറ്റൊരു പോസ്റ്റില്‍ ഷാനിബ് പറയുന്നു.