2011-ല്‍ പുറത്തിറങ്ങിയ തനു വെഡ്സ് മനുവിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തില്‍ കങ്കണ റണാവത്ത് ട്രിപ്പിള്‍ റോളിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടിയുടെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോളായിരിക്കുമിത്. ആനന്ദ് എല്‍ റായി തന്നെയായിരിക്കും മൂന്നാം ഭാഗവും സംവിധാനം ചെയ്യുക.
ചിത്രത്തിന്റെ ആദ്യപതിപ്പില്‍ ആര് മാധവന്, കങ്കണ എന്നിവരാണ് അഭിനയിച്ചിരുന്നത്. സിനിമ തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്കും ചെയ്തിരുന്നു.
2015-ല്‍ കങ്കണ ഇരട്ടവേഷത്തിലെത്തി തനു വെഡ്സ് മനു റിട്ടേണ്‍സ് എന്ന പേരില്‍ സിനിമയുടെ സീക്വലും റിലീസ് ചെയ്തു. ഈ സിനിമയിലൂടെ കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ചിത്രം തിയേറ്ററുകളില്‍ നിന്ന് 255 കോടിയിലധികം നേടി.