ഇടുക്കി : കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ച് വീണ സ്ത്രീക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് സംഭവം. ചിന്നാര്‍ നാലാം മൈലിൽ രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്.
സ്ത്രീ ബസിൽ കയറി ഉടനെ വളവ് തിരിയുന്നതിനിടെയാണ് അപകടം. ബസിൽ കയറി ഉടനെ ഡോറിന് സമീപമുള്ള തൂണിൽ പിടിച്ചുനിൽക്കുകയായിരുന്ന സ്ത്രീ വളവ് തിരിയുന്നതിനിടെ പിടിവിട്ട് ഡോറിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.