വൻകിട കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തികൊണ്ട് പോവുകയെന്നത് ശ്രമകരമായ കാര്യമാണ്. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാർ എന്നറിയപ്പെടുന്ന കഴിവും പ്രവർത്തിപരിചയവും കൊണ്ട് സമ്പന്നരായ ആളുകളാണ് ഈ റോളുകൾ കോർപറേറ്റ് ലോകത്ത് നിർവഹിക്കുന്നത്. പദവിക്ക് ചേർന്ന തുക തന്നെയാണ് ഇവർക്കുള്ള ശമ്പളവും നിശ്ചയിച്ചിരിക്കുന്നത്. ശത കോടികളാണ് പലരുടെയും വാർഷിക ശമ്പളം.ലോക സമ്പന്നൻ ഇലോൺ മസ്ക്കും ആപ്പിൾ സിഇഓ ആയ ടിം കുക്കുമാണ് നിലവിൽ ലോകത്തേറ്റവും കൂടുതൽ വാർഷിക ശമ്പളം വാങ്ങുന്നത്.
സ്ത്രീകളുടെ കാര്യമെടുത്താൽ ചിപ്പ് നിർമാണ കമ്പനിയായ എഎംഡിയുടെ തലപ്പത്തിരിക്കുന്ന ലിസ സു ആണ് ഏറ്റവും കൂടുതൽ വാർഷിക ശമ്പളം വാങ്ങുന്നത്. 30 മില്യൺ ഡോളറാണ് ലിസയുടെ വരുമാനം.ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ലേഡി സിഇഒ റെലിഗെരി എൻ്റർപ്രൈസസ് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ രശ്മി സലൂജയാണ്. ഒന്നും രണ്ടുമല്ല 68 കോടി രൂപയാണ് സലൂജ പോയ വർഷം ശമ്പള ഇനത്തിൽ വാങ്ങിയത്.