ന്യൂയോർക്ക്: ഫിഡെയുടെ ഡ്രസ് കോഡ് ലംഘിച്ചതിനെത്തുടർന്ന് മുൻ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. ജീൻസ് ധരിച്ച് എത്തിയ അദ്ദേഹത്തിനോട് സംഘാടകർ വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. കാൾസൺ അത് വിസമ്മതിച്ചതിനെത്തുടർന്ന് താരത്തിൽ നിന്നും പിഴയായി 200 യുഎസ് ഡോളറും ഈടാക്കി. ചാമ്പ്യൻഷിപ്പിൻ്റെ ബ്ലിറ്റ്സ് വിഭാഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് പ്രകോപിതനായ കാൾസൺ പ്രതികരിച്ചു.
വാൾ സ്ട്രീറ്റിൽ നടന്ന ടൂർണമെന്റിന്റെ 9-ാം റൗണ്ടി ലാണ് കാൾസൺ പുറത്തായത്. ചട്ടങ്ങൾ എല്ലാ കളിക്കാർക്കും ഒരുപോലെ ബാധകമായതുകൊണ്ട് തീരുമാനം നിഷ്പക്ഷമായി എടുത്തതാണ് എന്ന് ഫിഡെ അറിയിച്ചു. നേരത്തെ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഇയാൻ നെപോംനിയാച്ചിയും ഡ്രസ് കോഡ് ലംഘനത്തിന് നേരത്തെ ശിക്ഷിച്ചിരുന്നു.