നെറ്റ്ഫ്ലിക്സിന്റെ പീക്കി ബ്ലൈൻഡേഴ്സ് എന്ന ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായതായി നിർമ്മാതാക്കൾ. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കിലിയൻ മർഫിയും ബാരി കിയോഗനും ഉൾപ്പെടുന്ന ബിടിഎസിനൊപ്പമാണ് പ്രഖ്യാപന പോസ്റ്റ് വന്നത്.
പീക്കി ബ്ലൈൻഡേഴ്സ് സ്രഷ്ടാവ് സ്റ്റീവൻ നൈറ്റിന്റെ തിരക്കഥയിൽ ടോം ഹാർപ്പർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റെബേക്ക ഫെർഗൂസൺ, ടിം റോത്ത്, സ്റ്റീഫൻ ഗ്രഹാം, സോഫി റണ്ടിൽ, നെഡ് ഡെന്നിഹി, പാക്കി ലീ, ഇയാൻ പെക്ക്, ജെയ് ലൈക്കുർഗോ എന്നിവരാണ് മറ്റു താരങ്ങൾ.
‘പീക്കി ബ്ലൈൻഡേഴ്സ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. എല്ലാവർക്കും, പ്രത്യേകിച്ച് ഞങ്ങളുടെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും സന്തോഷകരമായ അവധി ആശംസിക്കുന്നു’ എന്ന് നിർമാതാക്കൾ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
1900-കളിലെ ബർമിംഗ്ഹാമിലെ നിയമവിരുദ്ധമായ തെരുവുകളുടെ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ സാഗയുടെ പശ്ചാത്തലത്തിൽ നിർമിച്ച ചിത്രം ഒക്ടോബർ രണ്ടാം വാരത്തിലാണ് നിർമ്മാണം ആരംഭിച്ചത്.