ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ‘യോദ്ധ’യ്ക്ക് ഒടിടിയില്‍ വന്‍കുതിപ്പ്.യോദ്ധ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ 349 രൂപയ്ക്ക് വാടകയ്ക്ക് ലഭ്യമായപ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് നേടുന്നത്.സാഗര്‍ ആംമ്പ്രേയും പുഷ്കര്‍ ഓജയുമാണ് ചേര്‍ന്നാണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്.
53.26 കോടി രൂപയിലധികം നേടിയെങ്കിലും വന്‍ കുതിപ്പ് ആഗോളതലത്തിലുണ്ടാക്കാനാകാത്തത് ചിത്രം കാത്തിരുന്നവരെ വലിയ നിരാശരാക്കിയിരുന്നു.പ്രതീക്ഷകളോടെ എത്തിയ യോദ്ധഒടിടിയില് യോദ്ധ എത്തിയതോടെ സിദ്ധാര്‍ഥ് ചിത്രം മികച്ചതെന്ന് പ്രശംസിക്കപ്പെടുന്നു എന്ന് മാത്രമല്ല തിയറ്ററില്‍ പരാജയപ്പെടേണ്ടതായിരുന്നില്ലെന്നും അഭിപ്രായങ്ങളുണ്ടാകുന്നു.ചിത്രത്തിന്റെ ഛായാഗ്രാഹണം ജിഷ്ണു ഭട്ടാചര്‍ജീയാണ്.തനിഷ്ക് ഭാഗ്ചി യോദ്ധയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷന്‍സാണ്.
നെല്ലിയമ്പം ഇരട്ടക്കൊല;പ്രതി അര്ജുന് വധശിക്ഷ
ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്ജന് ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.യോദ്ധ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.