ചേലക്കരയില്‍ വിജയമുറപ്പിച്ച് യു ആര് പ്രദീപ്. 9017 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറി നില്‍ക്കുകയാണ് ഇടതിന്റെ വിശ്വസ്ഥനായ യു ആര് പ്രദീപ്.
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ എൽ.ഡി.എഫ് മുന്നേറ്റമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി യു ആർ പ്രദീപ്. പ്രതീക്ഷിച്ച മുന്നേറ്റം എൽ.ഡി.എഫ് ഉണ്ടാക്കിയെന്നും പ്രദീപ് പ്രതികരിച്ചു.
വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറയുകയാണ്. പ്രതീക്ഷിച്ച മുന്നേറ്റം എല്‍ ഡി എഫ് ഉണ്ടാക്കിയിട്ടുണ്ട്. വോട്ടെണ്ണല്ലിന് ശേഷം ന്യൂനപക്ഷ വോട്ടുകളെ സംബന്ധിച്ച് പ്രതികരണം നടത്തും. – യു ആർ പ്രദീപ് പറഞ്ഞു.