പാലക്കാട്: പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുണ്ടൂർ ഒടുവങ്ങാട് സ്വദേശി അലൻ ആണ് മരിച്ചത്. ആക്രമണത്തിൽ അലൻ്റെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റും. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ മുണ്ടൂർ മേഖലയിൽ സിപിഐഎം ഹർത്താൽ ആചരിക്കും. ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഹർത്താൽ.
ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല. അമ്മ വിജിയെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിജിയുടെ തോളെല്ലിനും കാലിനും പരിക്കുണ്ട്. ഈ പ്രദേശത്ത് കുറച്ച് ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു..