തെലങ്കാനയില്‍ മയിലിനെ കറിവെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്.സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ് നടപടി.പരമ്പരാഗത മയില്‍ കറിയെന്ന പേരിലാണ് കോഡം പ്രണയ് കുമാര്‍ വീഡിയോ യുട്യൂബില്‍ പങ്കുവച്ചത്.
വീഡിയോ നീക്കം ചെയ്തെങ്കിലും പ്രണയ് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് മൃഗാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാള്‍ പുറത്ത് വിട്ടിരുന്നതായി ആരോപണമുണ്ട്. പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇത്തരം നടപടികള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിരിസില എസ് പി അഖില്‍ മഹാജന് വിശദമാക്കുന്നത്.വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍ 1 വിഭാഗത്തിലുള്‍പ്പെട്ട ജീവിയാണ് മയില്‍. മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.