ഓണക്കാലത്ത് നീല, വെള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കട വഴി 10 കിലോവീതം അരി വിതരണം ചെയ്യും. കിലോയ്ക്ക് 10.90 രൂപയാണ് വില. പൊതുവിപണിയില്‍ 50 രൂപയ്ക്ക് മുകളിലുള്ള ചമ്പാവരിയാണ് നല്‍കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു. സൗജന്യ ഓണക്കിറ്റ് വിതരണം റേഷന്‍ കടകളിലൂടെ ഒമ്പതിന് ആരംഭിക്കും. മഞ്ഞകാര്‍ഡുകാര്‍, ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍, വയനാട് ദുരന്തബാധിതപ്രദേശത്തെ താമസക്കാര്‍ എന്നിവര്‍ക്കായി ആറുലക്ഷം കിറ്റാണ് നല്‍കുകയെന്ന് മന്ത്രി അറിയിച്ചു.
സപ്ലൈകോ ഔട്ട്ലറ്റ് വഴി 10 കിലോ ശബരി കെ റൈസ് ലഭിക്കും. ജയ കിലോയ്ക്ക് 29ഉം മട്ടയ്ക്കും കുറുവയ്ക്കും 30 വീതവും പച്ചരിക്ക് 26 രൂപയുമാണ് വില. 4045 രൂപയ്ക്ക് അരി വാങ്ങിയാണ് കുറഞ്ഞ വിലയ്ക്ക് നല്‍കുന്നത്. മഞ്ഞകാര്‍ഡുകാര്‍ക്ക് ഒരു കിലോ പഞ്ചസാരയുമുണ്ടാകും. സപ്ലൈകോയില്‍ 13 ഇനം സബ്സിഡി സാധനം ഉറപ്പുവരുത്തി. അഞ്ച് സപ്ലൈകോ ഔട്ട്ലറ്റ് ഓണത്തിന് ആരംഭിക്കും.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?