ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി നേതാവ് പർവേഷ് വർമ്മ. തന്റെ വാക്കുകൾ കെജ്രിവാൾ വളച്ചൊടിച്ചുവെന്നാണ് പർവേഷ് വർമ്മയുടെ ആരോപണം. കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്പരാതി നൽകി.