ഭുവനേശ്വര്‍: ഒഡിഷയിലെ കട്ടക്കില്‍ തീവണ്ടിയുടെ 11 കോച്ചുകള്‍ പാളം തെറ്റി. എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്. നിലവില്‍ ആളപായമൊന്നും ഇല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട്.
യാത്രക്കാരെ മാറ്റാന്‍ ഒരു ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. എന്നാൽ അപകട കാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തെത്തുടര്‍ന്ന് മൂന്ന് തീവണ്ടി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.