തിരുവനന്തപുരം : മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നോർക്ക റൂട്ട്സ് മുഖാന്തരം 1387 പേർക്ക് വിദേശത്ത് തൊഴിൽ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. നോർക്ക-റൂട്ട്സ് മുഖേന നഴ്സ്, ഡോക്ടർ, അദ്ധ്യാപകർ തുടങ്ങിയ തസ്തികകളിലേക്ക് ജർമ്മനി, യു.കെ. കാനഡ, കുവൈറ്റ്, സൗദി അറേബ്യ, മാലിദ്വീപുകൾ എന്നീ രാജ്യങ്ങളിൽ അതാത് ഗവൺമെന്റ് ഏജൻസികളുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ്റ് നടക്കുണ്ടെന്നും ഡി.കെ. മുരളിക്ക് മുഖ്യമന്ത്രി മറുപടി നൽകി. പ്രവാസി മലയാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നോർക്ക-റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് എന്നിവ മുഖേന നൽകുന്നുണ്ടെന്നും വ്യക്തമാക്കി.