അലിഗഡ്: ഹൃദയാഘാതം മൂലം ഉത്തര്‍പ്രദേശില്‍ 14-കാരന് ദാരുണാന്ത്യം. അലിഗഡ് ജില്ലയിലെ സിറോളി ഗ്രാമത്തിലെ, മോഹിത് ചൗദരി എന്ന ബാലനാണ് മരിച്ചത്. ഓട്ടമത്സരത്തിനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
പ്രദേശത്ത് ലോധി നഗറില്‍ എട്ട് വയസുള്ള ഒരു കുട്ടിയും ഇത്തരത്തില്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അരാണ എന്ന ഗ്രാമത്തിലെ, 20 വയസുള്ള മറ്റേ എന്ന യുവതി ഹൃദയാഘാതം മൂലം മരിച്ചത് കഴിഞ്ഞ മാസമാണ്. നിരവധി മാസങ്ങളായി ഇത്തരത്തില്‍ യുവതീ യുവാക്കളിലും ചെറിയ കുട്ടികളിലുമായി ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.