കല്‍പ്പറ്റ: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ 17 കാരന് ഗോകുല്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന ഹൈക്കോടതിയെ സമീപിച്ചു. പ്രതിസ്ഥാനത്തുള്ള പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സത്യം തെളിയണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ അമ്മയുടെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി മെയ് 27 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും
ഗോകുല്‍ ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോകുലിനേയും ഒപ്പം പെണ്‍സുഹൃത്തിനേയും കാണാതായത്. ഇതേ തുടര്‍ന്ന് അന്വേഷണത്തിനിടെ മാര്‍ച്ച് 31 ന് വൈകിട്ടോടെ ഇരുവരെയും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവരെ കല്‍പ്പറ്റയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിടുകയും ഗോകുലിനെ പൊലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തുകയായിരുന്നു.
അതിനിടെ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.