ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ വിരാട് കോഹ്ലി പുറത്ത്. കോഹ്ലിയുടെ വിക്കറ്റ് വീണതിന് ശേഷമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. തുടക്കത്തില്‍ തന്നെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചതിന്റെ നിരാശ രോഹിത്തിന്റെ മുഖത്ത് പ്രകടമായി കാണാമായിരുന്നു. യുവപേസര്‍ ഹസന് മഹ്മൂദാണ് കോഹ്ലിയുടെ വിക്കറ്റ്
സ്വന്തമാക്കിയത്.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 9.2 ഓവറില്‍ 34 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (6), ശുഭ്മന്‍ ഗില്‍ (0), വിരാട് കോഹ്ലി (6) എന്നിവരെയാണ് ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ നഷ്ടമായത്.