തിരുവനന്തപുരം: ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനം. വാഴിച്ചൽ ഇമ്മാനുവൽ കോളജിലെ ആദിഷ് എസ് ആര് എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ബികോം ഫിനാൻസ് വിദ്യാര്‍ഥി ജിതിനാണ് മര്‍ദ്ദിച്ചതെന്ന് ആദിഷിന്റെ അച്ഛൻ ആര്യങ്കോട് പൊലീസിൽ പരാതി നൽകി. കൂടാതെ മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യവും പൊലീസിന് കൈമാറി.
മര്‍ദ്ദനത്തെത്തുടർന്ന് പരിക്കേറ്റ ആദിഷ് കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പരാതി ഇന്ന് വൈകീട്ട് കിട്ടിയെന്നും മൊഴിയെടുത്ത ശേഷം സംഭവത്തിൽ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
ഒരാഴ്ച മുൻപ് കോളജിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദ്ദനമെന്നും പൊലീസ് വ്യക്തമാക്കി.