പാരിസ് ഒളിംപിക്സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് സ്വപ്നില്‍ കുശാലെയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ പാരിതോഷിക തുകയില്‍ അതൃപ്തി അറിയിച്ച് പിതാവ് രംഗത്ത്. മകന് പാരിതോഷികമായി രണ്ടുകോടി രൂപ നല്കിയാല് പോരെന്നും അഞ്ച് കോടി രൂപ ലഭിക്കണമെന്നും പിതാവ് സുരേഷ് കുശാലെ പറഞ്ഞു.
അഞ്ച് കോടിക്ക് പുറമേ പുണെയിലെ ബെല്‍വാഡിയിലെ ഛത്രപതി ശിവജി മഹാരാജ് സ്പോര്‍ട്സ് കോംപ്ലക്സിനടുത്ത് ഒരു ഫ്ളാറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആവശ്യങ്ങള്‍ക്ക് പുറകേ സ്പോര്‍ട്സ് കോംപ്ലക്സിലെ 50 മീറ്റര്‍ ത്രീ പൊസിഷന്‍ റൈഫിള്‍ ഷൂട്ടിങ് അരീനയ്ക്ക് മകന്റെ പേരിടണമെന്നും സുരേഷ് കുശാലെ അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹരിയാന സര്‍ക്കാരിനെ മാതൃകയാക്കണമെന്നും സ്വപ്നിലിന്റെ പിതാവ് പറഞ്ഞു. പാരിസ് ഒളിംപിക്സില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ഷൂട്ടിങ്ങില്‍ മഹാരാഷ്ട്ര സ്വദേശി സ്വപ്നില്‍ കുശാലെ വെങ്കലംനേടിയിരുന്നു.