സ്റ്റോക്ക്ഹോം: 2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്. ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്സണ് ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജെയിംസ് റോബിന്‍സണ്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അമേരിക്കന്‍ ഗവേഷകരാണ് മൂവരും. രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ അംഗീകാരം ലഭിച്ചത്.
രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ ഇവരുടെ പഠനം വളരെയധികം സഹായകരമാണെന്ന് വിലയിരുത്തിയാണ് നൊബേല്‍ സമിതി പുരസ്കാരം പ്രഖ്യാപിച്ചത്. ചില രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച വേഗത്തിലും, മറ്റ് ചില രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച സാവധാനമാകുന്നതിന്റെയും അടിസ്ഥാന കാരണങ്ങള്‍ തേടിയുള്ള പഠനമാണ് മൂവരും നടത്തിയത്.