ഓരോ വർഷം പിന്നിടുമ്പോഴും പോയ വർഷം ഏറ്റവും വിജയം നേടിയ സിനിമകൾ ചർച്ച ചെയ്യാറുണ്ട്. ആക്ഷന്‍ സിനിമകള്‍,ത്രില്ലറുകള്‍ എന്നിങ്ങനെ ഒരു പ്രത്യേക വിഭാഗത്തിലുള്ള സിനിമകളെയാകും പ്രേക്ഷകര്‍ പ്രധാനമായും സ്വീകരിച്ചു കാണുക. അത്തരത്തിൽ നോക്കുകയാണെങ്കിൽ 2024 എന്നത് ഇന്ത്യൻ സ്ക്രീനുകളിൽ ചോര പടർത്തിയ വർഷമാകും . രൺബീർ കപൂറിന്റെ അനിമൽ ആണ് ഇതിനൊക്കെ തുടക്കം കുറിച്ചത്. അഡല്‍റ്റ്സ് ഓണ്‍ലി എന്ന ബോര്‍ഡ് വെച്ചാലും ഇന്ത്യൻ ബിഗ് സ്ക്രീനിൽ പ്രേക്ഷകർ കയറുമെന്ന് പഠിപ്പിച്ചത് അനിമലായിരുന്നു. വൻ വിജയമാണ് ചിത്രം നേടിയത് .
പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ കിലും പ്രേക്ഷകർ ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും വയലന്‍സുള്ള സിനിമയെന്ന ലേബലാണ് ശേഷം കില്ലിന് വന്നത് . ഈ സിനിമകള്‍ക്കെല്ലാം ശേഷമാണ് മലയാളത്തില്‍ നിന്നും മാര്‍ക്കോ എന്ന സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ ഏറ്റവും വയലൻസുള്ള സിനിമ എന്ന ടാഗ് ലൈനില്‍ ഇറങ്ങിയ സിനിമ റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ മലയാളത്തിന് പുറമെ ബോളിവുഡിലും മികച്ച നേട്ടമാണുണ്ടാക്കുന്നത്. മലയാളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള സിനിമയാണ് മാര്‍ക്കോ എന്നാണ് ആരാധകര്‍ പറയുന്നത്. ഹിന്ദിയില്‍ 50ല്‍ താഴെ സ്ക്രീനുകളിലെത്തിയ സിനിമ ഇപ്പോള്‍ 350 ന് മുകളില്‍ സ്ക്രീനുകളിലാണ് ഉത്തരേന്ത്യയില്‍ പ്രദർശനം തുടരുന്നത്.