പുതു വർഷത്തെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരീബാത്തി ദ്വീപിലാണ് 2025 പുതുവർഷം ആദ്യം എത്തുക. ഇന്ത്യൻ സമയം 4:30ഓടെ ന്യൂസിലാന്റും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷം പിറക്കും. എട്ടരയോടെ ജപ്പാനും ഒമ്പതരയുടെ ചൈനയും പുതുവർഷത്തെ സ്വീകരിക്കും. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ആയിരിക്കും ലണ്ടൻ നഗരം പുതു വർഷത്തെ വരവേൽക്കുന്നത്. രാവിലെ പത്തരയ്ക്ക് ആയിരിക്കും അമേരിക്കയിൽ പുതുവർഷം എത്തുക. ഏറ്റവും ഒടുവിലായി പുതുവർഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപ് ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.