ജയ്പൂര്‍: ഹോളി ആഘോഷത്തിന്റെ ഭാഗമായി തനിക്ക് നേരെ കളര്‍ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹന്‍സ് രാജ് എന്ന 25കാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോട റാല്‍വാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങള്‍ക്കായി ലൈബ്രറിയിലെത്തിയത്.
ലൈബ്രറിയില്‍ മത്സര പരീക്ഷകള്‍ക്കായി പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹന്‍സ് രാജിന്റെ അടുത്തേക്ക് വര്‍ണപ്പൊടികളുമായി പ്രതികളെത്തി. ഇവരോട് ദേഹത്തേക്ക് വര്‍ണപ്പൊടികള്‍ വിതറരുന്ന് ഹന്‍സ് രാജ് പറഞ്ഞു. ഇതില്‍ പ്രകോപിതനാകുകയും ഹന്‍സ് രാജിനെ മൂവരും ചേര്‍ന്ന് ആദ്യം ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വ്യാഴാഴ്ച്ച ഹന്‍സാ രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 1 മണി വരെ ദേശീയ പാത ഉപരോധിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, പ്രതികളായ മൂന്ന് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. ഹന്‍സ് രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, പൊലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം ഒടുവില്‍ റോഡില്‍ നിന്ന് മാറ്റുകയായിരുന്നു.