വാഷിങ്ടൺ: മധ്യ അമേരിക്കയിൽ ശനിയാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും 33 പേർക്ക് ജീവൻ നഷ്ടമായി. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകളുടെ മേൽക്കൂര തകർന്നതും വലിയ ട്രക്കുകൾ മറിഞ്ഞുകിടക്കുന്നതും ഉൾപ്പെടെയുള്ള ദുരന്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെ മധ്യ അമേരിക്കയിൽ 2,00,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് വൈദ്യുതി തടസ്സപ്പെട്ടത്. അമേരിക്കയിലുണ്ടായ ചുഴലിക്കാറ്റിൽ 2024-ൽ 54 പേർ മരിച്ചെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കണക്ക്.