അൽമുക്താദിർ ജ്വല്ലറിയിൽ നടത്തിയ ഇൻകം ടാക്സ് റെയ്ഡിൽ 380 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ 30 കടകളിൽ പരിശോധനകൾ നടത്തി. ജ്വല്ലറിയുടെ മറവിൽ വലിയ തോതിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇൻകം ടാക്സ് വകുപ്പിന്റെ കണ്ടെത്തൽ. ഈ റെയ്ഡ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റ് ആയിരുന്നു നിയന്ത്രിച്ചത്.
മണിച്ചെയിൻ തട്ടിപ്പുകളിലൂടെ അൽമുക്താദിർ ജ്വല്ലറി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. വിദേശത്തേക്ക് 50 കോടി രൂപ കൈമാറിയതും ദുബായിൽ വ്യാപക നിക്ഷേപങ്ങൾ നടത്തിയതും ആദായ നികുതി രേഖകളിൽ സൂചിപ്പിച്ചിട്ടില്ല. പഴയ സ്വർണം വാങ്ങലിന്റെ മറവിൽ വ്യാപക വഞ്ചന നടത്തിയാണ് പ്രതികൾ മുന്നോട്ടുപോയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കൂടാതെ, മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യുണീക് ചെയിൻസുമായി നടത്തിയ ഇടപാടുകളിൽ 400 കോടിയുടെ സാമ്പത്തിക തിരിമറി കണ്ടെത്തി.