ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിക്ക് എതിരെ ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി ആരോപണവുമായി കോൺഗ്രസ്. അരവിന്ദ് കെജ്രിവാള് സര്‍ക്കാർ നടത്തിയത് വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പറഞ്ഞു.
ഡൽഹിയിലെ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ല. ആശുപത്രി ആവശ്യങ്ങൾക്കായി ചിലവഴിച്ചു എന്ന് പറയുന്ന തുക രേഖകളിൽ മാത്രമാണെന്നും അരവിന്ദ് കെജ്രിവാളിനെതിരെ 14 സിഎജി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അജയ് മാക്കന് പറഞ്ഞു.
മറ്റ് അഴിമതികൾ വരും ദിവസങ്ങളിൽ പുറത്തുവിദ്മെന്നും അജയ് മാക്കൻ പറഞ്ഞു. ഡല്‍ഹിയിലെ മൂന്ന് ആശുപത്രികളിലായി ടെന്‍ഡറിനേക്കാള്‍ 382.52 കോടി രൂപ അധികമായി ചെലവഴിച്ചതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് വിധാന്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി സര്‍ക്കാര്‍ മടിച്ചതെന്തെന്നും കോണ്‍ഗ്രസ് ചോദിച്ചു.