ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 6 പേർ മരിച്ചു . ടി.ബേഗൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് വോൾവോ കാറിന് മുകളിലേക്ക് മറിഞ്ഞത്.
അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന 6 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ക്രെയിനുകൾ ഉപയോഗിച്ച് കണ്ടെയ്നർ ലോറിയെ കാറിന് മുകളിൽ നിന്നും മാറ്റി. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നെലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.