കൊച്ചി: ബജാജ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ നടക്കും. 6,560 കോടി രൂപയുടെ ഐപിഒയില്‍ 3,560 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 3,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 66 രൂപ മുതല്‍ 70 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 214 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 214ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
200 കോടി രൂപയുടെ ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കും 500 കോടി രൂപയുടെ ഓഹരികള്‍ ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, ബജാജ് ഫിന്‍സേര്‍വ് ലിമിറ്റഡ് ഓഹരി ഉടമകള്‍ക്കും മാറ്റിവെച്ചിട്ടുണ്ട്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍