കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്നും പാലക്കാട്ടേക്ക് കൊണ്ടുവരുകയായിരുന്ന 7,525 ലിറ്റര്‍ സ്പിരിറ്റ് ഹൊസൂരില്‍ നിന്നും പിടികൂടി. ഹൊസൂര്‍-സേലം റോഡില്‍ ദര്‍ഗ ബസ്സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി സെയ്ദു (34), പാലക്കാട് സ്വദേശി ബാബുരാജ് (37) എന്നിവരെ അറസ്റ്റുചെയ്തു. മുഖ്യപ്രതി എറണാകുളം സ്വദേശി അനീഷ് ഒളിവിലാണ്. സ്പിരിറ്റ് പാലക്കാട്ടേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നൽകിയെന്ന് പോലീസ് പറഞ്ഞു.