ശബരിമല : ശബരിമലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ആദ്യ 12 ദിവസം 9 ലക്ഷം ഭക്തർ ദർശനം നടത്തി. കഴിഞ്ഞ വർഷം ആദ്യ 12 ദിവസം 5,53,922 പേരാണ് വന്നത്. മൂന്നര ലക്ഷത്തിലധികം പേർ ഈ വർഷം ദർശനം നടത്തി. മാത്രമല്ല ഇക്കുറി വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായതെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ഇത്തവണ ആദ്യ 12 ദിവസം 63,01,14,111 രൂപയാണ് ലഭിച്ചിരിക്കുന്നത്. 15,89,12,575 രൂപ അധിക വരുമാനം ലഭിച്ചു. പന്ത്രണ്ട് വിളക്ക് ദിനമായ ബുധനാഴ്ച ആദ്യ മണിക്കൂറുകളിൽ മുപ്പതിനായിരത്തോളം തീർഥാടകരാണ് എത്തിയത്. ബുധൻ വൈകിട്ട് വരെ 64,612 തീർഥാടകരും എത്തി. ഇതിൽ 10,290 പേർ തത്സമയ ബുക്കിങ് നടത്തിയവരാണ്. എല്ലാവർക്കും ദർശനം സാധ്യമാക്കും എന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് തത്സമയ ബുക്കിങിലെ വർധന.