മസ്കറ്റ്: ഒമാനില്‍ നടന്ന അമേരിക്ക – ഇറാന് സമാധാന ചര്‍ച്ച സമാപിച്ചു. ആണവ നിരോധന കരാര്‍ ഇസ്രയേലിന് കൂടി ബാധകമാക്കിയാല്‍ ഇക്കാര്യം തങ്ങളും പരിഗണിക്കാമെന്നാണ് മധ്യസ്ഥ ചര്‍ച്ചയില്‍ ഇറാന് ഉന്നയിച്ച പ്രധാന നിര്‍ദേശം. രണ്ടാം ഘട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച ആരംഭിക്കും.
അമേരിക്കന്‍ പ്രസിഡന്റ ഡോണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്കോഫും, ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് ഇറാഖ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി മധ്യസ്ഥത വഹിച്ചു. ചര്‍ച്ചയില്‍
ഇരു രാജ്യങ്ങളും തങ്ങളുടെ വിശദമായ വാദങ്ങളും ആശങ്കകളും കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.പ്രശ്ന പരിഹാരത്തിനായി ഇറാന് നാലിന നിര്‍ദേശങ്ങളാണ് പ്രധാനമായും മുന്നോട്ട് വെച്ചത്.ആണവ നിരോധന കരാര്‍ ഇസ്രയേലിന് കൂടി ബാധകമാക്കുകയാണെങ്കില്‍ വിഷയത്തില്‍ തങ്ങളും അനുകൂലമായ തീരുമാനം കൈകൊള്ളുമെന്ന് ഇറാന് വ്യക്തമാക്കി. ഇറാന് എതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചാല്‍ ആണവ നിരോധന കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും ചര്‍ച്ചയില്‍ ഇറാന് അറിയിച്ചു.
ഇറാനിലേ വൈദ്യുതി,സമുദ്രജല ശുദ്ധീകരണം മുതലായ പുതിയ പദ്ധതികളില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളിത്വം നല്കുവാനും ഇറാന് സന്നദ്ധത അറിയിച്ചു. എന്നാല്‍ ലിബിയന്‍ മാതൃക അടിസ്ഥാനമാക്കിയുള്ള സമ്പൂര്‍ണ ആണവ നിര്‍മാര്‍ജ്ജനം എന്ന നിര്‍ദേശം ഇറാന് നിരാകരിച്ചു. ഇസ്രായേലിന്റെ നിലപാടിനെ ആശ്രയിച്ചു കൊണ്ടായിരിക്കും ഇക്കാര്യത്തിലും തങ്ങളുടെ തീരുമാനം ഉണ്ടാകുക എന്ന് ഇറാന് വ്യക്തമാക്കി.ഇരു ഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ ആശാവഹമെന്നാണെന്നായിരുന്നു മാധ്യസ്ഥത വഹിച്ച ഒമാന്‍ വിദേശ കാര്യ മന്ത്രിയുടെ പ്രതികരണം.