തിരുവനന്തപുരം:സംസ്ഥാനത്ത് വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്.പല ജില്ലകളിലും ചൂട് സഹിക്കാവുന്നതിലും അധികം വർധിക്കുന്നത് ദീര്‍ഘദൂര യാത്രകളില്‍ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും ഉണ്ടാകുന്നതിലേയ്ക്ക് നയിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.വേനല്‍ക്കാലത്ത് വാഹനങ്ങളിലെ റേഡിയേറ്റര്‍ കൂളന്റിന്റെ അളവ് ഇടക്കിടെ പരിശോധിക്കണം. യാത്രയില്‍ ഇടക്കിടെ ഇടവേളകള്‍ എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും എംവിഡി മുന്നറിയിപ്പില്‍ പറയുന്നു.
ബിജെപിയെ പുറത്താക്കാനായി പ്രാദേശിക കക്ഷികൾ 100 സീറ്റുകൾ നേടേണ്ടി വരും
ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും വളരെയധികം ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം മാനസിക പിരിമുറുക്കം, പുറം വേദന കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. വേനല്‍ ചൂടില്‍ ഉച്ചകഴിഞ്ഞുള്ള ഡ്രൈവിംഗില്‍ ഉറക്കത്തിനുള്ള സാദ്ധ്യത കൂടുതലാണ്.രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കം, റോഡില്‍ കൂടുതല്‍ വാഹനങ്ങളും ആളുകളും ഉണ്ടാകും എന്നത് തന്നെ കാരണം.