ദില്ലി:പരസ്യ വിവാദ കേസില്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ആയുഷ് മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.അലോപ്പതിക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാല്പര്യത്തിന് വിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചത്.
പതഞ്ജലിയുടെ വ്യാജ പരസ്യക്കേസില്‍ ബാബാ രാംദേവിനെയും ആചാര്യ ബാല്‍കൃഷ്ണനെയും കഴിഞ്ഞ ദിവസം സുപ്രീംകോടതി നേരിട്ട് ശാസിച്ചിരുന്നു.കൊവിഡ് പ്രതിരോധം എന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ’കൊറോണിലിന്’ പരസ്യം നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.
കോടതിയലക്ഷ്യക്കേസില്‍ പതഞ്ജലി നേരത്തെ നല്കിയ സത്യവാങ്മൂലത്തില്‍ കടുത്ത അതൃപ്തി അറിയിച്ച കോടതി രാംദേവിന്റെ മാപ്പ് അപേക്ഷ തള്ളുകയും വ്യാജപരസ്യങ്ങളില്‍ നടപടി സ്വീകരിക്കാത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുകയുമുണ്ടായി.പതഞ്ജലി ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദം ഉയര്‍ത്തുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന രാംദേവിന്റെ വാദം മുഖവിലക്കെടുക്കാതെയാണ് കോടതി മാപ്പപേക്ഷ കഴിഞ്ഞ ദിവസം തളളിയത്.വ്യാജപരസ്യങ്ങളില്‍ നടപടി സ്വീകരിക്കാത്തില്‍ കേന്ദ്രത്തിനെതിരെയും അന്ന് കോടതി വിമര്‍ശിച്ചിരുന്നു.പതഞ്ജലിയുമായി കേന്ദ്രവും ഉത്തരാഖണ്ട് സര്‍ക്കാരുള്‍ കൈക്കോര്‍ത്തെന്ന് കോടതി തുറന്നടിച്ചു.ഇതോടെയാണ് കേന്ദ്രം പതഞ്ജലിക്കെതിരെ സത്യവാങ്മൂലം നല്കാന് തയ്യാറായത്.