തിരുവനന്തപുരം:പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ഗാന്ധിമതി ബാലന് (66)അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കെ പി ബി നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്.ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നല്കിയ പേരായിരുന്നു ഗാന്ധിമതി എന്നത്.അമ്മയുടെ പേര് സ്വന്തം പേരിനു മുന്നില്‍ ചേര്‍ത്തായിരുന്നു ബാലന് തന്റെ പ്രവൃത്തിമണ്ഡലം വിപുലീകരിച്ചത്.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിര്‍മാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലന് പിന്നീട് ആദാമിന്റെ വാരിയെല്ല്,പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താംമുദയം തുടങ്ങി 30 ല്‍ പരം സിനിമകളുടെ നിര്‍മാണവും വിതരണവും നടത്തി.തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റര്‍ ഉടമ കൂടിയായിരുന്നു.
മദ്യനയ അഴിമതി കേസ്;ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യവുമായി കെജ്രിവാള് സുപ്രീംകോടതിയില്‍
63 വയസില്‍ മകള്‍ക്കൊപ്പം ആലിബൈ എന്ന പേരില്‍ സൈബര്‍ ഫോറെന്‍സിക് സ്റ്റാര്‍ട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും സൈബര്‍ ഇന്റലിജന്‍സ് സേവനം നല്കുന്ന സ്ഥാപനം ആയി വളര്‍ത്തി.ഭാര്യ – അനിത ബാലന്. മക്കള്‍: സൗമ്യ ബാലന് (ഫൗണ്ടര്‍ ഡയറക്ടര്‍ -ആലിബൈ സൈബര്‍ ഫോറെന്‍സിക്സ്), അനന്ത പത്മനാഭന് (മാനേജിങ് പാര്‍ട്ണര്‍ – മെഡ്റൈഡ്, ഡയറക്ടര്‍-ലോക മെഡി സിറ്റി).