കാശി:കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൊലീസുകാര്‍ക്ക് ഇനി യൂണിഫോമായി കുര്‍ത്തയും ധോത്തിയും ധരിക്കാം.പൊലീസുകാര്‍ക്ക് വിശ്വാസി സൌഹൃദ പ്രതിച്ഛായ ലഭിക്കുന്നതിനാണ് പുതിയ നീക്കം.പൂജാരിമാര്‍ക്ക് സമാനമായി പുരുഷ പൊലീസുകാര്‍ ധോത്തിയും ഷാളും ഉപയോഗിക്കും.
ദളപതിയുടെ ‘ദ ഗോട്ട്’;റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
വനിതാ പൊലീസുകാര്‍ ചുരിദാറോ കുര്‍ത്തയോ ധരിക്കുമെന്നും ക്ഷേത്രാധികൃതര്‍ പറഞ്ഞു.നേരത്തേ 2018 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടത്തിയിരുന്നു.വിശ്വാസികളോട് സൗഹാര്‍ദ്ദപരമായി പെരുമാറുന്നതിന്റെ ഭാഗമായി ഈ പൊലീസുകാര്‍ക്ക് മൂന്ന് ദിവസത്തെ ട്രെയിനിങ് നല്‍കും.വിശ്വാസികള്‍ക്കിടയില്‍ പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതുകൂടിയാണ് ലക്ഷ്യം.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുമ്പോള്‍ പലപ്പോഴും പൊലീസ് ബഹുമാനപൂര്‍വ്വം ഇടപെടുന്നില്ലെന്ന ആരോപണപവും നിലനില്‍ക്കുന്നുണ്ടെന്നും അത് മാറ്റേണ്ടതുണ്ടെന്നും പൊലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു.വിഐപികള്‍ എത്തുമ്പോള്‍ അവര്‍ക്ക് വഴിയൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ ഭക്തരെ ശാരീരികമായി നീക്കുകയോ ക്യൂ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. പകരം, ശാരീരികമായി കൈകാര്യം ചെയ്യാതെ ഭക്തരെ കയര്‍ ഉപയോഗിച്ച് മറ്റ് ദിശകളിലേക്ക് നീക്കുമെന്നു പൊലീസ് കമ്മീഷണര്‍ പറഞ്ഞു.