കേരളത്തിലടക്കം 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍.13 സംസ്ഥാനങ്ങളിലായി 1210 സ്ഥാനാര്‍ത്ഥികളുണ്ട്.കര്‍ണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു,ഹസ്സന്,ദക്ഷിണ കന്നഡ,ചിത്രദുര്‍ഗ,തുമക്കൂറു,മാണ്ഡ്യ,മൈസൂരു,ചാമരാജനഗര്‍, ബംഗളൂരു റൂറല്‍,നോര്‍ത്ത്,സെന്‍ട്രല്‍,സൗത്ത്,കോളാര്‍,ചിക്കബല്ലാപുര്‍ എന്നീ 14 മണ്ഡലങ്ങളിലും അസമിലെ കരിംഗഞ്ച്,സില്‍ച്ചാര്‍,ദാരങ് ഉദല്‍ഗുഡി,നാഗോണ്‍,ദിഫു മണ്ഡലങ്ങളിലും 26ന് വോട്ടെടുപ്പ് നടക്കും.
ബിഹാറില്‍ കിഷന്‍ഗഞ്ച്, കതിഹാര്‍, പുര്‍ണിയ, ഭഗാല്‍പുര്‍, ബാങ്ക, ഛത്തീസ്ഗഢില്‍ രാജ്നന്ദഗാവ്, കാങ്കര്‍, മഹാസമുന്ദ്, മധ്യപ്രദേശില്‍ ടിക്കംഗഡ്, ദാമോഹ്, ഖജുരാഹോ, സത്ന, റേവ, ഹോഷംഗബാദ്, ബേതുല്‍, മഹാരാഷ്ട്രയില്‍ ബുല്‍ദാന, അകോല, അമരാവതി, വാര്‍ധ, യവത്മല്‍ വാഷിം, ഹിംഗോലി, നന്ദഡ്, പര്‍ഭാനി മണ്ഡലങ്ങളിലും 26നാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനഃപൂര്‍വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തി:കൃഷ്ണകുമാര്‍
ഔട്ടര്‍ മണിപ്പുര്‍, ത്രിപുര ഈസ്റ്റ്, രാജസ്ഥാനില്‍ ടോങ്ക് സവായ് മധോപുര്‍, അജ്മീര്‍, പാലി, ജോധ്പുര്‍, പാര്‍മര്‍, ജലോര്‍, ഉദയ്പുര്‍, ബന്‍സ്വാര, ചിറ്റോര്‍ഗഡ്, രാജ്സമന്ദ്, ഭില്‍വാര, കോട്ട, ബല്വാര്ബാരന്, ഉത്തര്‍പ്രദേശില്‍ അംറോഹ, മീറത്ത്, ബാഗ്പത്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗര്‍, ബുലന്ദ്ഷഹര്‍, അലിഗഢ്, മഥുര, ബംഗാളില്‍ ഡാര്‍ജിലിങ്, റായിഗഡ്, ബലൂര്‍ഘട്ട്, ജമ്മു -കശ്മീരില്‍ ജമ്മു എന്നിവിടങ്ങളിലും 26നാണ് വോട്ടെടുപ്പ്.കലാപബാധിത ഔട്ടര്‍ മണിപ്പുരിലെ 15 നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നു.ശേഷിക്കുന്ന 13 മണ്ഡലങ്ങളുടെ പരിധിയിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്.