രാജ്യത്തെ വിമാനത്താവളങ്ങളിലുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 21% വര്‍ദ്ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്.രാജ്യത്ത് ഏറ്റവും വലിയ വിമാനത്താവളമായ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശയാത്രികരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 24.4 ശതമാനം വര്‍ദ്ധിച്ചു.വിദേശ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 28.5 ശതമാനം വര്‍ദ്ധനയോടെ രാജ്യത്ത് ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവച്ചത് അഹമ്മദാബാദ് എയര്‍പോര്‍ട്ട് ആണ്.ആകെ വിദേശ യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം നാലാം സ്ഥാനത്ത് എത്തി. ചെന്നൈ വിമാനത്താവളം ആണ് മൂന്നാംസ്ഥാനത്ത് ഉള്ളത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആകെ വിദേശയാത്രക്കാരുടെ എണ്ണം 17% വര്‍ദ്ധിച്ച് 49.2 ലക്ഷമായി ഉയര്‍ന്നു.അതേസമയം അഞ്ചാം സ്ഥാനത്തുള്ള ബംഗളൂരു വിമാനത്താവള യാത്രക്കാരുടെ എണ്ണം 23 ശതമാനം വര്‍ദ്ധിച്ച് 46.67 ലക്ഷം ആയി.ആകെ വിദേശ വിമാനയാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ പത്ത് റാങ്കുകളില്‍ നാലാം സ്ഥാനത്തുള്ള കൊച്ചിക്ക് പുറമേ കേരളത്തില്‍നിന്ന് ഏഴാം സ്ഥാനത്ത് കോഴിക്കോട് വിമാനത്താവളവും ഒമ്പതാം സ്ഥാനത്ത് തിരുവനന്തപുരം വിമാനത്താവളവും ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 26 ലക്ഷം യാത്രക്കാരും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 20 ലക്ഷം യാത്രക്കാരും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്തു.
വീട്ടിലെ വോട്ട് ക്രമക്കേടിന് കാരണം ഉദ്യോഗസ്ഥരുടെ അശ്രദ്ധ;സഞ്ജയ് കൗള്‍
കോഴിക്കോട് വിമാനത്താവളത്തിലെ വിദേശയാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന 11 ശതമാനവും തിരുവനന്തപുരം വിമാനത്താവളത്തിലെ വിദേശയാത്രക്കാരുടെ എണ്ണത്തിലെ വര്‍ധന 14ശതമാനവും ആണ്.അതേസമയം, ആഭ്യന്തര യാത്രക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ വളര്‍ച്ച നിരക്കിന്റെ അടിസ്ഥാനത്തില്‍ ആദ്യ പത്തില്‍ കേരളത്തില്‍നിന്ന് ഒരു വിമാനത്താവളവും ഉള്‍പ്പെട്ടിട്ടില്ല.എന്നാല്‍ വിദേശയാത്രക്കാരുടെയും ആഭ്യന്തര യാത്രക്കാരുടെയും മൊത്തം എണ്ണം പരിഗണിക്കുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17% വളര്‍ച്ച കൈവരിച്ച കൊച്ചി വിമാനത്താവളം കേരളത്തില്‍നിന്ന് ആദ്യപത്തില്‍ ഇടം പിടിച്ചു. ഇതില്‍ 17% ആണ് കൊച്ചിയുടെ വളര്‍ച്ച നിരക്ക്.