ബെംഗളൂരു:ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡ്.സാധാരണക്കാരനെ പോലെ ക്യൂവില്‍ നിന്നാണ് ദ്രാവിഡ് വോട്ട് രേഖപ്പെടുത്തിയത്.പിന്നാലെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ പരിശീലകന് രംഗത്തെത്തി.ബെംഗളൂരുവിലാണ് മുന്‍ നായകന് വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്യാനെത്തി;തെരുവ് നായയുടെ കടിയേറ്റ സ്ത്രീ ആശുപത്രിയില്‍
ജനാധിപത്യത്തില്‍ നമ്മുക്ക് ലഭിക്കുന്ന വലിയ അവസരമാണിതെന്ന് ദ്രാവിഡ് പറഞ്ഞു.സാധാരണക്കാരനെ പോലെ ക്യൂവില്‍ നില്ക്കുന്ന ദ്രാവിഡിന്റെ പ്രവര്‍ത്തിക്ക് സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചു.ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയും വോട്ട് രേഖപ്പെടുത്തി.ഒരു വോട്ടറായതില്‍ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.