34-മത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ നാഷണല്‍ വോളീബോള്‍ ടൂര്‍ണ്ണമെന്റിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.കായിക പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ടൂര്‍ണ്ണമെന്റിന് ന്യൂയോര്‍ക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പ്രഗത്ഭരായ വോളീമ്പോള്‍ താരങ്ങളെ അണിനിരത്തി ഇരുപതോളം ടീമുകളാണ് മത്സരത്തില്‍ അണിനിരക്കുന്നത്.25-ന് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനത്തിനായി എത്തുന്നത് ജിമ്മി ജോര്‍ജിനോപ്പം വോളീബോള്‍ ടീമില്‍ കളിച്ച് വളര്‍ന്ന് ഇന്റര്‍നാഷണല്‍ വോളീബോള്‍ താരമായും പിന്നീട് സിനിമയിലും രാഷ്ട്രീയത്തിലും താരമായും മാറിയ ആദരണീയനായ പാലാ എം.എല്‍.എ മാണി സി കപ്പനാണ്.ഉറ്റ സൂഹ്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാനും ടൂര്‍ണ്ണമെന്റിന് ആവേശം പകരാനും ഇതിലും മികച്ച വ്യക്തിത്വത്തെ വേറെ ലഭിക്കില്ല എന്നാണ് സംഘടകസമിതി പ്രസിഡന്റ് പറയുന്നത്.

ടൂര്‍ണ്ണമെന്റ് നിയന്ത്രിക്കുന്നതിനും വിജയികളെ കണ്ടെത്തുന്നതിനും മൂന്ന് കോര്‍ട്ടുകളില്‍ സമാന്തരമായി നടക്കുന്ന മത്സരങ്ങളുടെ വിധികര്‍ത്താക്കളായി 25 പ്രശസ്ത റഫറിമാരെയാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്.മത്സരങ്ങളില്‍ പങ്കെടുത്ത പ്രഗത്ഭരായ വോളീബോള്‍ താരങ്ങളെ അണിനിരത്തി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് നടത്തപ്പെടുന്ന പരേഡിന് ശേഷമുളള ഉദ്ഘാടന സമ്മേളനത്തോടെ ടൂര്‍ണ്ണമെന്റിന് തിരിതെളിയും.മാമാങ്കത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആതിഥേയരായ ന്യൂയോര്‍ക്ക് കേരളാ സ്പൈക്കേഴ്സ് വോളീബോള്‍ ക്ലബിന്റെ മുന്‍കളിക്കാരും നിലവിലെ കളിക്കാരും ചേര്‍ന്നുളള സംഘടകസമിതിയാണ്.
സൂര്യയുടെ കങ്കുവയ്ക്ക് രണ്ടാം ഭാഗം?
മാസ്മരിക വോളീബോള്‍ സ്മാഷികളും ബ്ലോക്കുകളും പായിക്കാനും ജിമ്മി ജോര്‍ജിനെ പോലെ ഒരു ബോളീബോള്‍ ഇതിഹാസത്തെ ഓര്‍മ്മപ്പെടുത്താനും ഈ ടൂര്‍ണ്ണമെന്റിലുടെ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.എന്തായാലും ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ട്രോഫി ഈ വര്‍ഷം ആര് സ്വന്തമാക്കുമെന്നാണ് സ്പോര്‍ട്സ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.