കൽപ്പറ്റ:കൊച്ചിയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിൽ.വയനാട്ടില്‍ വെച്ചാണ് ഇവർ പൊലീസ് പിടിയിലാകുന്നത്.എറണാകുളം സ്വദേശികളായ നാല് പേരെയാണ് വൈത്തിരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്കൂളിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരത്ത് വെളളക്കെട്ടിൽ വീണ് വയോധികന് ദാരുണന്ത്യം
എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന് ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന് സോമന്, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരാണ് പൊലീസ് പിടിയിലായത്. നാലംഗ സംഘത്തിൽ മൂന്നുപേര്‍ കൊലപാതകം, വധ ശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.