ചെന്നൈ:മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന് ജോജു ജോര്‍ജിന് പരിക്ക്.
ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കാല്പാദത്തിന്റെ എല്ല് പൊട്ടിയെന്നാണ് വിവരം.

കോളിവുഡ് ഇതിഹാസങ്ങളായ കമല്‍ഹാസനും മണിരത്നവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്.കമലിന്റെ കരിയറിലെ വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. സിനിമയില്‍ തൃഷ കൃഷ്ണന് നായികയായി എത്തുന്നത്.