തിരുവനന്തപുരം:അധ്യായന വര്‍ഷം ആരംഭിച്ചിട്ടും യൂണിഫോം വിതരണം ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍.സ്കുള് തുറന്ന ഉടന്‍ യൂണിഫോം വിതരണം ചെയ്യാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് പാഴ് വാക്കായെന്നാണ് അധ്യാപകര്‍ പറയുന്നത്.എയ്ഡഡ് മേഖലയ്ക്ക് കൊവിഡിന് ശേഷം യൂണിഫോം അലവന്‍സ് നല്‍കുന്നില്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം ഇതുവരെ ലഭിച്ചില്ലെന്നും അധ്യാപകര്‍ ആരോപിച്ചു.
സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കുടിശ്ശിക വന്നിട്ടുണ്ട്.ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട്.കുടിശിക ഈ വര്‍ഷം കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.