ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നണികളുടെ ജയപരാജയങ്ങള്‍ക്ക് പുറകേ വോട്ട് ശതമാനത്തിലെ കണക്കുകള്‍ നിരത്തി സുദിനം ദിനപത്രം.കഴിഞ്ഞ 10 വര്‍ഷത്തിനിടെ എന്‍.ഡി.എയ്ക്ക് 113.3 ശതമാനം വോട്ട് വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിന് 7.57 ശതമാനം വോട്ട് കുറഞ്ഞുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.യുഡിഎഫ് 7.57 ശതമാനം വോട്ടു കുറഞ്ഞു.യു.ഡി.എഫിന് 19.5 ശതമാനം വോട്ടു വര്‍ധിച്ചു.കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഐക്യമുന്നണിക്ക് 1472021 വോട്ട് വര്‍ധിച്ചപ്പോള്‍ ഇടതു മുന്നണിക്ക് 545885 വോട്ട് കുറഞ്ഞു.എന്നാല്‍ 2021099 വോട്ടാണ് വര്‍ധിച്ചത്.
2014 ല്‍ ഐക്യമുന്നണിക്ക് 7546731 ഉം,2019 ല്‍ 9628970 ഉം,2024 ല്‍ 9018752 ഉം വോട്ടു ലഭിച്ചപ്പോള്‍,ഇടതുമുന്നണിക്ക് 2014 ല്‍ 7211255 ഉം,2019 ല്‍ 7156385 ഉം,2024 ല്‍ 6665370 ഉം വോട്ടാണു ലഭിച്ചത്.എന്നാല്‍ എന്‍.ഡി.എ യ്ക്ക് 2014-ല്‍ 1815904 ഉം,2019 ല്‍ 3171792 ഉം,2024 ല്‍ 3837003 ഉം വോട്ടു ലഭിച്ചു.ഐക്യമുന്നണിയില്‍ 2019-ല്‍ 21 ലക്ഷത്തോളം വോട്ടു വര്‍ധിച്ചപ്പോള്‍ പുതിയ വോട്ടര്‍മാരുണ്ടായിട്ടും ഇത്തവണ 610218 വോട്ട് കുറഞ്ഞു.ഇടതു മുന്നണിക്കാകട്ടെ 2019 ല്‍ 54840 വോട്ട് കുറഞ്ഞതിനു പുറമേ ഇത്തവണ 491015 വോട്ടും കുറഞ്ഞു.എന്നാല്‍ എന്‍.ഡി.എ 2019-ല്‍ 1355888 വോട്ടും 2024 ല്‍ 665211 വോട്ടും വര്‍ധിപ്പിച്ചു എന്ന കണക്കാണ് വാര്‍ത്തയില്‍ നിരത്തുന്നത്.
2014-ല്‍ നിന്ന് 2019 ആയപ്പോള്‍ ഐക്യമുന്നണിക്ക് 27.6 ശതമാനവും എന്‍.ഡി.എയ്ക്ക് 74.67 ശതമാനവും വോട്ട് വര്‍ധിച്ചപ്പോള്‍ ഇടതു മുന്നണിക്ക് 0.76 ശതമാനം വോട്ട് കുറയുകയാണ് ചെയ്യ്തത്.2019-ല്‍ നിന്ന് 2024 ആയപ്പോള്‍ ഐക്യമുന്നണിക്ക് 6.34 ശതമാനവും ഇടതുമുന്നണിക്ക് 6.86 ശതമാനവും വോട്ടു കുറഞ്ഞപ്പോള്‍ എന്‍.ഡി.എയ്ക്ക് 20.97 ശതമാനം വോട്ടു വര്‍ധിച്ചു എന്ന കണക്കാണ് വാര്‍ത്തയില്‍ നിരത്തുന്നത്.
2019 ലെ വോട്ടുനിലയില്‍ നിന്ന് ഇത്തവണ ഐക്യമുന്നണിക്ക് കാസര്‍കോഡ്,വടകര,കോഴിക്കോട്,മലപ്പുറം,പൊന്നാനി,പാലക്കാട് മണ്ഡലങ്ങളില്‍ വോട്ട് വര്‍ധിപ്പിച്ചു.വടകരയില്‍ ഐക്യമുന്നണി 30773 വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ ഇടതുമുന്നണി 30773 വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ ഇടതുമുന്നണി 930 വോട്ട് വര്‍ധിപ്പിച്ചു.മലപ്പുറത്ത് ഐക്യമുന്നണി 54133 വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ ഇടതുമുന്നണി 14168 വോട്ട് വര്‍ധിപ്പിച്ചു.സംസ്ഥാത്തെ ഈ വോട്ടിംഗ് വ്യതിയാനമാണ് നേതാക്കളില്‍ അമ്പരപ്പും ഞെട്ടലുമൊക്കെ സൃഷ്ടിക്കുന്നത്.