ന്യൂഡൽഹി: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏഴ് കേന്ദ്രങ്ങളിൽ സി.ബി.ഐ തിരച്ചിൽ നടത്തി. ഗുജറാത്തിലെ ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോധ്ര എന്നീ നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സംശയാസ്പദമായ സ്ഥലങ്ങളിൽ രാവിലെയാണ് സി.ബി.ഐ ഓപറേഷൻ തുടങ്ങിയത്. നീറ്റ്-യു.ജി പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തു.
അയോധ്യ ക്ഷേത്രത്തിലെ ചോർച്ച; ആറു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലെ ഹസാരിബാഗിലെ സ്കൂളിലെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും ഒരു ഹിന്ദി പത്രത്തിന്റെ ലേഖകനെയും സി.ബി.ഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ ആറ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഹാറിലും ഗുജറാത്തിലും ഓരോ കേസും രാജസ്ഥാനിൽ മൂന്ന് കേസുകളുമാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാന് നീറ്റ്-യു.ജി പരീക്ഷയുടെ നടത്തിപ്പ് ചുമതല. വിദേശത്തുള്ള 14 നഗരങ്ങളിലടക്കം 571 നഗരങ്ങളിലെ 4750 കേന്ദ്രങ്ങളിൽ മേയ് അഞ്ചിനാണ് ഈ വർഷത്തെ നീറ്റ് യു.ജി പരീക്ഷ നടന്നത്. 23 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി.